ബംഗളൂരു യൂനിവേഴ്സിറ്റിയിലെ വിദ്യാർഥി ബസിടിച്ച് മരിച്ചു

ബംഗളൂരു: ബംഗളൂരു യൂനിവേഴ്സിറ്റിയിലെ വിദ്യാർഥി ബസിടിച്ച് മരിച്ചു. ശിൽപശ്രീ (21) ആണ് മരിച്ചത്. ഒക്ടോബർ 10 ന് ഗുരുതരമായി പരിക്കേറ്റ ശിൽപ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ജ്ഞാനഭാരതി പൊലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

സംഭവത്തെ തുടർന്ന് കാമ്പസിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു.തുടർന്ന് സർവകലാശാലയിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും കാമ്പസിനുള്ളിൽ പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം അവർ മുന്നോട്ട് വെച്ചു. ഇത് നടപ്പാക്കും വരെ സമരം തുടരുമെന്നും വിദ്യാർഥികൾ കൂട്ടിചേർത്തു.

വാഹനങ്ങൾ നിരോധിക്കണമെന്ന ആവശ്യവും കാമ്പസിൽ നിന്ന് ട്രാഫിക് പൊലീസ് ബദൽ റൂട്ടുകൾ നൽകണം എന്ന ആവശ്യവും കഴിഞ്ഞ 10 വർഷമായി വിദ്യാർഥികൾ ഉന്നയിക്കുന്നുണ്ട്

Tags:    
News Summary - Bangalore University student ran over by BMTC bus succumbs at hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.