Posted On
date_range Updated On
date_range ബംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു; ഒരു മരണം
ബംഗളൂരു: നഗരത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണ് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. വെൽഡിങ് തൊഴിലാളിയായ ശിവമൊഗ്ഗ സ്വദേശി സുഹൈൽ (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ബംഗളൂരുവിലെ ത്യാഗരാജ നഗറിലാണ് സംഭവം.
നിർമാണത്തിലിരിക്കുന്ന മൂന്നുനില കെട്ടിടം തകർന്നുവീഴുകയായിരുന്നു. അഞ്ചോളം തൊഴിലാളികൾ ഈ സമയം കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിെൻറ അവശിഷ്ടങ്ങൾക്കടിയിൽ പെട്ടുപോവുകയായിരുന്നു സുഹൈൽ.
ഇനിയും നാലുപേർ ഉണ്ടാകാമെന്ന നിഗമനത്തിൽ രാത്രി വൈകിയും പൊലീസിെൻറയും ഫയർഫോഴ്സിെൻറയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.