പഞ്ചാബില്‍ മോദിക്ക് സന്ദേശവുമായി ബലൂണുകള്‍

ഗുരുദാസ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന എഴുത്തുകളുമായി പഞ്ചാബിലെ ദിനനഗറില്‍ രണ്ട് ബലൂണുകള്‍ കണ്ടത്തെി. കഴിഞ്ഞ വര്‍ഷം തീവ്രവാദ ആക്രമണമുണ്ടായ പ്രദേശത്താണ് ഉര്‍ദുവിലുള്ള എഴുത്തുകളുമായി ബലൂണ്‍ പ്രത്യക്ഷപ്പെട്ടത്. മഞ്ഞനിറത്തിലുള്ള ബലൂണുകള്‍ ഗ്രാമീണനാണ് ആദ്യം കണ്ടത്. എഴുത്ത് കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇന്ത്യയുടെ മിന്നലാക്രമണത്തിന് പാകിസ്താന്‍െറ തിരിച്ചടിയുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത ജാഗ്രതയിലുള്ള പ്രദേശത്തുനിന്ന് ബലൂണ്‍ കണ്ടെടുത്തത് ഗൗരവത്തിലാണ് കാണുന്നത്. അതിനിടെ, പഞ്ചാബിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ സന്ദര്‍ശനം നടത്തി.

News Summary - Balloons with message for PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.