അഹമ്മദാബാദ് വിമാനാപകടത്തിൽ രക്ഷപ്പെട്ട മുൻപങ്കാളിക്ക് ആശ്വാസ വാക്കുകളുമായി സിനിമാ താരം ബാല. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ട്രാൻസിഷൻ മെഡിസിൻ പി.ജി രണ്ടാംവർഷ വിദ്യാർഥിയാണ് എലിസബത്ത്. താൻ സുരക്ഷിതയാണെന്നും എന്നാൽ തന്‍റെ സഹപ്രവർത്തകരിൽ പലരും മരണപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്, അവർക്കായി പ്രാർഥിക്കണമെന്നും സാമൂഹ്യ മാധ്യമത്തിൽ എലിസബത്ത് പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ബാലയുടെ കുറിപ്പ്.
' അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഉണ്ടായ വലിയ നഷ്ടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു, ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്‍റെ ആത്മാർഥമായ പ്രാർഥനകൾ' എന്നാണ് ബാല സമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. താൻ സുരക്ഷിതയാണെന്നും എന്നാൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവരിൽ ഏകദേശം അമ്പതുപേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് എലിസബത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വിമാനം തകർന്നു വീണ ഹോസ്റ്റലും ആശുപത്രിയും തമ്മിൽ ഒരു കിലോമീറ്റർ ദൂരമുണ്ട് അതുകൊണ്ട് ശബ്ദം കേട്ടിരിന്നില്ല. പോസ്റ്റലിലേക്കാണ് വിമാനം വിണതെന്ന് പിന്നീടാണ് അറിഞ്ഞതെന്നും എലിസബത്ത് പറഞ്ഞു. മരിച്ചവരെ ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ എന്നും എലിസബത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് വ്യാഴ്ഴ്ച ഉച്ചയ്ക്ക് ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം മിനിറ്റുകൾക്കുള്ളിൽ മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ ആകെ മരണം 265 ആയെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.