പൗരത്വ പ്രതിഷേധം: സദാഫ് ജാഫർ ഉൾപ്പടെയുള്ളവർക്ക് ജാമ്യം

ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായ സാമൂഹിക പ്രവർത്തക സദാഫ് ജാഫർ ഉൾപ്പടെയുള്ളവർക്ക് ജാമ്യം. മുൻ െഎ.പി.എസ് ഓഫിസർ എസ്.ആർ. ദരാപുരി, പവൻ റാവു അംബേദ്കർ ഉൾപ്പടെയുള്ളവർക്കും ജാമ്യ ം ലഭിച്ചു. ഡിസംബർ 19ന് ലഖ്നോവിൽ നടന്ന പ്രതിഷേധത്തിനിടയിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജില്ലാ കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.

സാമൂഹിക പ്രവർത്തകയായ സദാഫ് ജാഫറിനെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അറസ്റ്റ് അന്യായമാണെന്നും എഫ്.ഐ.ആർ പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. മൂന്ന് ആഴ്ചക്കകം ഇതിൽ വിശദീകരണം നൽകാൻ കോടതി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സദാഫ് ജാഫറിനെ ഉടൻ മോചിപ്പിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പൊലീസ് അക്രമികളെ പിടികൂടുന്നതിന് പകരം നിരപരാധികളെ അറസ്റ്റ് ചെയ്യുകയാണെന്നും ഇത്തരം അടിച്ചമർത്തൽ പാടില്ലെന്നും പ്രിയങ്ക ട്വീറ്റിൽ പറഞ്ഞിരുന്നു. സദാഫ് ജാഫറിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ പ്രിയങ്ക കണ്ടിരുന്നു.

Tags:    
News Summary - Bail for activist Sadaf Jafar,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.