ബി.ജെ.പി സ്വതന്ത്ര എം.എൽ.എ കുഴഞ്ഞുവീണ് മരിച്ചു

ഗുരുഗ്രാം: ഹരിയാനയിലെ ബാദ്ഷാപുർ മണ്ഡലത്തിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എ രാകേഷ് ദൗലത്താബാദ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുഗ്രാമിൽ നിര്യാതനായി. 45 വയസ്സായിരുന്നു.

ശനിയാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബാദ്ഷാപൂരിൽനിന്ന് മത്സരിച്ചുജയിച്ച ​രാകേഷ് പിന്നീട് ബി.ജെ.പി സർക്കാറിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 10,157 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പിയുടെ മനീഷ് യാദവിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്.

ദൗലത്താബാദിൻ്റെ നിര്യാണത്തോടെ ഭൂരിപക്ഷം നഷ്ടമായ ഹരിയാനയിലെ ബി.ജെ.പി സർക്കാറിന്റെ നില പരുങ്ങലിലായി. 90 അംഗ നിയമസഭയിൽ അംഗബലം 87 ആയി കുറഞ്ഞു. നിലവി​ലെ മുഖ്യമന്ത്രി നയാബ് സിങ് സെയ്നിക്ക് അവസരം നൽകാൻ മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നിയമസഭയിൽ നിന്ന് രാജിവെച്ചിരുന്നു. കൂടാതെ തന്ത്ര എം.എൽ.എ രഞ്ജിത് ചൗട്ടാലയും രാജിവെച്ചു. ഈ രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

സഭയുടെ നിലവിലെ അംഗബലം അനുസരിച്ച് കേവലഭൂരിപക്ഷത്തിന് 44 വോട്ട് വേണം. എന്നാൽ, ബി.ജെ.പിക്ക് 40 എം.എൽ.എമാരും മറ്റ് രണ്ട് സ്വതന്ത്രരുടെ പിന്തുണയുമാണുള്ളത്. ഭൂരിപക്ഷത്തിന് രണ്ട് സീറ്റിന്റെ കുറവുണ്ട്.

പ്രതിപക്ഷത്ത് കോൺഗ്രസിന് 30 എം.എൽ.എമാരും ജനനായക് ജനതാ പാർട്ടിക്ക് 10 എം.എൽ.എമാരും ഇന്ത്യൻ നാഷണൽ ലോക്ദളിന് ഒരു എം.എൽ.എയുമാണുള്ളത്. നാല് സ്വതന്ത്രരും പ്രതിപക്ഷ നിരയിലുണ്ട്.

Tags:    
News Summary - Badshapur MLA has heart attack after voting, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.