മോദിക്കെതിരെ മോശം കമന്റ്: അധ്യാപികക്ക് സസ്പെൻഷൻ

ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ സമൂഹമാധ്യമത്തിൽ മോശം കമന്റിട്ട സർക്കാർ പ്രൈമറി സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു.

കൗഷംബി ജില്ലയിലെ സ്കൂളിൽ അധ്യാപികയായ വർഷക്കെതിരെയാണ് വിദ്യാഭ്യാസ ഓഫിസർ കമലേന്ദ്ര കുശ്‍വാഹയുടെ നടപടി. അധ്യാപികയുടെ പോസ്റ്റിനെതിരെ കൊഖ്രാജ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Bad comment against Modi: Teacher suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.