സർക്കാർ നീക്കം: നായിഡു വീണ്ട​ും രാഹുലിനെയും പവാറിനെയും കണ്ടു

ന്യൂഡൽഹി: കേന്ദ്രത്തിൽ ബി.​െജ.പിയിതര സർക്കാറിനായുള്ള നീക്കങ്ങൾ തുടരുന്ന ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു വീണ്ടും കോൺഗ്രസ്​ അധ്യക്ഷൻ രാഹ​ുൽ ഗാന്ധിയുമായി ചർച്ച നടത്തി. ബി.എസ്​.പി നേതാവ്​ മായാവതിയുമായും സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവുമായും ചർച്ച നടത്തിയശേഷമാണ്​ നായിഡു വീണ്ടും ഡൽഹിയിലെത്തി രാഹുലിനെ കണ്ടത്​.

വെള്ളിയാഴ​്​ചയും ശനിയാഴ്​ചയും പ്രധാന പ്രതിപക്ഷ നേതാക്കളുമായി നായിഡു നടത്തിയ മാരത്തൺ ചർച്ച ഞായറാഴ്​ചയും തുടരുകയായിരുന്നു. രാഹുലിന്​ പിറകെ എൻ.സി.പി നേതാവ്​ ശരദ്​​ പവാറിനെയും നായിഡു വീണ്ടും​ കണ്ടു. തെരഞ്ഞെടുപ്പ്​ ഫലം സംബന്ധിച്ച ചർച്ചകളാണ്​ നടന്നതെന്നും വ്യക്​തമായ തീരുമാനങ്ങളൊന്നും ഉരുത്തിരിഞ്ഞുവന്നിട്ടില്ലെന്നും പവാർ പിന്നീട്​ മാധ്യമങ്ങളോട്​ പറഞ്ഞു.

ഡൽഹിയിലെ രാഷ്​ട്രീയ നീക്കങ്ങൾക്കിടെ മുൻ സ്​പീക്കർ മീരാകുമാറുമായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ ചർച്ചയും ശ്രദ്ധിക്കപ്പെട്ടു. കോൺഗ്രസിന്​ കൂടുതൽ സീറ്റുകൾ ലഭിക്കുകയാണെങ്കിൽ പ്രതിപക്ഷത്തിന്​ സ്വീകാര്യനായ ഒരു പ്രധാനമന്ത്രി സ്​ഥാനാർഥിയെ ആരായുന്നതുമായി ബന്ധപ്പെട്ടാണ്​ ചർച്ചയെന്നാണ്​ സൂചന.

Tags:    
News Summary - Back From Lucknow, Chandrababu Naidu Meets Sonia Gandhi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.