Posted On
date_range Updated On
date_range ന്യുമോണിയ മാറാൻ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു; കുഞ്ഞ് മരിച്ചു
ഷാഡോൾ: മധ്യപ്രദേശിൽ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു. ന്യുമോണിയ മാറാൻ മൂന്നു വയസുള്ള കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഗോത്ര മേഖലയായ ഷാഡോളിലാണ് ക്രൂര സംഭവം നടന്നത്.
പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് 51 തവണ കുഞ്ഞിന്‍റെ വയറ്റിൽ കുത്തിയെന്ന് പരിശോധനയിൽ കണ്ടെത്തി. ഗുരുതര നിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട അംഗൻവാടി ജീവനക്കാരിയാണ് കുഞ്ഞിനെ ദണ്ഡ് ഉപയോഗിച്ച് പൊള്ളിക്കുന്നത് നിർത്താൻ അമ്മയോട് ആവശ്യപ്പെട്ടത്.
മധ്യപ്രദേശിലെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ വ്യാപകമായി നടത്തുന്ന മന്ത്രവാദ ചികിത്സാ രീതിയാണിത്. ഇരുമ്പ് ദണ്ഡ് കൊണ്ടു പൊള്ളിച്ചാൽ ന്യുമോണിയ മാറുമെന്നാണ് ഇവരുടെ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.