Posted On
date_range Updated On
date_range ബാബരി കേസ്: വാദം കേൾക്കുന്നത് നാളേക്ക് മാറ്റി
ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ ലഖ്േനാവിലെ പ്രത്യേക സി.ബി.െഎ കോടതി വാദം കേൾക്കുന്നത് മേയ് 24ലേക്ക് മാറ്റി. തിങ്കളാഴ്ച ആറാം പ്രതി സതീഷ് പ്രധാൻ ഹാജരാകാത്തതിനാലാണ് വിചാരണ നീട്ടിയത്. മേയ്20 ന് കീഴടങ്ങിയ പ്രതികളായ അഞ്ച് വി.എച്ച്.പി നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഒരു മാസത്തിനുള്ളിൽ വിചാരണ തുടങ്ങാനും രണ്ടു വർഷത്തിനുള്ളിൽ വിധി പുറപ്പെടുവിക്കാനും ഏപ്രിൽ 19നാണ് സുപ്രീംകോടതി നിർദേശിച്ചത്. സി.ബി.െഎ കോടതി ആറുപ്രതികൾക്ക് സമൻസ് അയച്ചിരുന്നുെവങ്കിലും അഞ്ചുപേർ മാത്രമാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.