ബാബറി മസ്​ജിദ്​ കേസ്​: ഉമാഭാരതി രാജിവെക്കണമെന്ന്​ കോൺഗ്രസ്​

ന്യൂഡൽഹി: ബാബറി മസ്ജിദ്  ഗൂഢാലോചന കേസിൽ ബി.ജെ.പി നേതാക്കൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉമാഭാരതി കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ്. ഇത് ബി.ജെ.പിക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. കോടതി വിധി വലിയ കാര്യമാണെന്നും ധാർമികമായി ഇനി ഉമഭാരതിക്ക് മന്ത്രിസ്ഥാനത്ത് എങ്ങനെ തുടരാനാവുമെന്നും കോൺഗ്രസ് നേതാവ് സഞ്ജയ് ജാ ചോദിച്ചു.

ഉടൻ തന്നെ ഉമാഭാരതി മന്ത്രിസ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ കേന്ദ്രമന്ത്രി സഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയാണ് ഉമഭാരതി. ഉമഭാരതി ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കൾ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടാതി വിധി.

ബാബറി മസ്ജിദ് തകർത്ത കേസുമായ ബന്ധപ്പെട്ട് ഉമാഭാരതി, എൽ.കെ അദ്വാനി ഉൾപ്പടെയുള്ള നേതാക്കൾ ഗൂഢാലോചന കുറ്റത്തിൽ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇവരെ ഗൂഢാലോചന കുറ്റത്തിൽ ഒഴിവാക്കിയ അലഹബാദ് കോടതി വിധിക്കെതിരെ സി.ബി.െഎ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.

Tags:    
News Summary - babari case: uma bharathi shouid resighn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.