ബാബർ റോഡിലേക്കുള്ള സൂചന ബോർഡ്​ നശിപ്പിച്ച്​ ഹിന്ദുസേന

ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബാബർ റോഡിലേക്കുള്ള സൂചന ബോർഡിൽ കറുത്ത പെയിൻറടിച്ച ്​ ഹിന്ദുസേന. റോഡിൻെറ പേര്​ ഉടനെ മാറ്റണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഹിന്ദുസേനയുടെ പ്ര​തിഷേധം.

കോണാട്ട്​ പ്ലേസിന്​ സമീപത്ത്​ ഡൽഹി നഗരത്തിൻെറ ഹൃദയഭാഗത്താണ്​ മുഗൾ ചക്രവർത്തി ബാബറിൻെറ പേരിലുള്ള റോഡ്​ സ്ഥിതി ചെയ്യുന്നത്​.

ഇന്ത്യയിൽ അധിനിവേശം നടത്തിയ ബാബറിൻെറ പേരിൽ റോഡ്​ സ്ഥിതി ചെയ്യുന്നത്​ അംഗീകരിക്കാനാവില്ല. പകരം ഇന്ത്യയിലെ പ്രമുഖരായ വ്യക്​തികളിൽ ആരുടെയെങ്കിലും പേര്​ റോഡിന്​ നൽകണമെന്നും ഹിന്ദുസേന പ്രവർത്തകർ ആവശ്യപ്പെട്ടു. അതേസമയം, സൈൻ ബോർഡിൽ കറുത്ത പെയിൻറടിച്ചവർക്കെതിരെ നടപടിയെടുത്തോയെന്ന കാര്യം വ്യക്​തമല്ല.

Tags:    
News Summary - Babar Road Sign In Delhi's High-Security Zone Blackened By Hindu Sena-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.