മുംബൈ: എൻ.സി.പി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖി വധം അന്വേഷിക്കുന്ന പൊലീസ് സംഘത്തിനു മുന്നിൽ സംശയിക്കപ്പെടുന്ന ബിൽഡൽമാരുടെയും രാഷ്രടീയക്കാരുടെയും പേരുകൾ മകൻ സീഷൻ സിദ്ദിഖി വെളിപ്പെടുത്തിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഒരിക്കൽ ഒരു ബിൽഡർ തന്റെ പിതാവിനെതിരെ മോശമായ ഭാഷ ഉപയോഗിച്ചതായും സീഷൻ സിദ്ദിഖി പൊലീസിനോട് പറഞ്ഞു. പുനർവികസന പദ്ധതികൾക്കായി നിരവധി ഡെവലപ്പർമാർ പിതാവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ബാന്ദ്രയിലെ ചേരി വികസന പദ്ധതികളുടെ പ്രശ്‌നങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയക്കാർ പിതാവിനെ ബന്ധപ്പെട്ടിരുന്നതായും മകൻ മൊഴി നൽകി. 2024 ഒക്ടോബർ 12ന് 66കാരനായ ബാബ സിദ്ദീഖിക്ക് ബാന്ദ്രയിൽ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ചാണ് വെടിയേറ്റത്.
ആശുപത്രിയിൽ പ്രവേശിക്കപ്പെച്ചെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു. ബാബ സിദ്ദിഖി കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമാണ് മകന്റെ മൊഴിയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. മുംബൈ ബാന്ദ്രയിലെ ചേരി നിവാസികളുടെ അവകാശങ്ങൾക്കായി താനും പിതാവും തുടർച്ചയായി പോരാടുന്നുണ്ടെന്നും പുനർവികസന പദ്ധതിയെ എതിർത്തതിന് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സീഷൻ മൊഴി നൽകിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ബാബ സിദ്ദിഖ് വധക്കേസുമായി ബന്ധപ്പെട്ട് 4,500 പേജുകളുള്ള കുറ്റപത്രം പ്രത്യേക മക്കോക്ക കോടതിയിൽ പൊലീസ് സമർപ്പിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. എല്ലാ പ്രതികളും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.