കോവിഡിന്​ മരുന്ന്​ കണ്ടെത്തിയെന്ന്​ അവകാശപ്പെട്ട ആയുർവേദ ഡോക്​ടർക്ക്​ 10,000 രൂപ പിഴയിട്ട്​ സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡിന്​ മരുന്ന്​ കണ്ടെത്തിയതായി​ അവകാശപ്പെട്ട ആയുർവേദ ചികിൽസകന്​ 10,000 രൂപ പിഴയിട്ട്​ സുപ്രീംകോടതി. ഹരിയാന സ്വദേശിയായ ഓം പ്രകാശ്​ വേദ്​ ഗയാന്ത്രയെന്നയാൾക്കാണ്​ പിഴശിക്ഷ . പൊതുതാൽപര്യ ഹരജികളിലൂടെ സമയം കളയുന്നവർക്കുള്ള മുന്നറിയിപ്പാണ്​ പിഴയെന്ന്​ കോടതി വ്യക്​തമാക്കി.

കോവിഡിനുള്ള ടാബ്​ലെറ്റ്​ കണ്ടെത്തിയെന്നും രാജ്യത്തുടനീളം ഇത്​ ഉപയോഗിക്കാനാവുമെന്നുമായിരുന്നു ബി.എ.എം.എസ്​ ബിരുദധാരിയായ ഓം പ്രകാശി​െൻറ അവകാശവാദം. കേന്ദ്രസർക്കാറിനോട്​ ഇത്​ ഉപയോഗിക്കാൻ ആവശ്യപ്പെടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

തെറ്റായ ഹരജിയാണ്​ ഓം പ്രകാശ്​ നൽകിയതെന്നും അനാവശ്യമായ ഹരജികളിലൂടെ കോടതിയുടെ സമയം കളയുന്നവർക്കുള്ള മുന്നറിയിപ്പാണ്​ ഇയാളുടെ ശിക്ഷയെന്നും കോടതി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.