Posted On
date_range Updated On
date_range രാമക്ഷേത്ര ട്രസ്റ്റിന് കേന്ദ്രത്തിെൻറ ആദ്യ സംഭാവന ഒരു രൂപ
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് രൂപവത്കരിച്ച ‘ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് പ്രവർത്തനം തുടങ്ങാൻ കേന്ദ്ര സർക്കാർ ഒരു രൂപ ആദ്യ സംഭാവന നൽകി. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഡി. മുർമു തുക ട്രസ്റ്റിന് കൈമാറി. പണമായോ സാധനങ്ങളായോ ട്രസ്റ്റ് ആരിൽനിന്നും സംഭാവനയും ഗ്രാൻറും സഹായങ്ങളും സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
ബുധനാഴ്ചയാണ് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 15 അംഗ ട്രസ്റ്റ് പ്രഖ്യാപിച്ചത്. ബാബരി കേസിൽ ഹിന്ദു കക്ഷികൾക്കുവേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ കെ. പരാശരെൻറ ഡൽഹിയിലെ വീടാണ് ട്രസ്റ്റിെൻറ ഓഫിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.