ഫേസ്ബുക്ക് ലൈവിൽ അയോധ്യയിലെ ക്ഷേത്ര പൂജാരി ജീവനൊടുക്കി, ലഹരിക്ക് അടിമയായിരുന്നെന്ന് പൊലീസ്

ലഖ്നോ: ഫേസ്ബുക്കിലെ ലൈവ് സ്ട്രീമിൽ അയോധ്യയിലെ നരസിംഹ ക്ഷേത്രത്തിലെ പൂജാരി ജീവനൊടുക്കി. 28കാരനായ രാം ശങ്കർ ദാസാണ് മരിച്ചത്. പൊലീസിന്‍റെ പീഡനം കാരണമാണ് താൻ ജീവനൊടുക്കുന്നതെന്ന് ലൈവിൽ പറഞ്ഞാണ് രാം ശങ്കർ ജീവനൊടുക്കിയത്.

നരസിംഹ ക്ഷേത്രത്തിലെ തന്നെ 80കാരനായ പൂജാരി രാം ശരൺ ദാസിനെ ജനുവരി മുതൽ കാണാതായിരുന്നു. അന്വേഷണം പുരോഗമിക്കവെ ദിവസങ്ങൾക്ക് മുമ്പ് രാം ശങ്കറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.

ജീവനൊടുക്കുന്നതിന് മുമ്പ് ഫേസ്ബുക്ക് ലൈവിൽ റായ്ഗഞ്ച് പൊലീസ് ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥനും കോൺസ്റ്റബിളിനുമെതിരെ രാം ശങ്കർ ദാസ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് പൂജാരിയെ പുറത്ത് കാണാത്തതിനെ തുടർന്ന് ക്ഷേത്രത്തിനു സമീപത്തെ അദ്ദേഹത്തിന്‍റെ മുറി തുറന്ന് പരിശോധിച്ചപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

എന്നാൽ, പൂജാരി രാം ശങ്കർ ദാസ് ലഹരിക്ക് അടിമയായിരുന്നെന്നും മയക്കുമരുന്നിന്‍റെ സ്വാധീനത്തിലാണ് ജീവനൊടുക്കിയതെന്നും കോട്ട്വാലി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മനോജ് ശർമ പറഞ്ഞു. പൊലീസിനെതിരെയുള്ള ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags:    
News Summary - Ayodhya Priest kills self alleges harassment by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.