വോട്ടർപട്ടികയിൽ ഇനി കൺഫ്യൂഷൻ വേണ്ട

തിരുവനന്തപുരം: എസ്.ഐ.ആർ നടപടികളും തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും സംസ്ഥാനത്ത് ഒരേസമയം പുരോഗമിക്കവെ ഇതുസംബന്ധിച്ച വോട്ടർമാരുടെ കൺഫ്യൂഷൻ മാറ്റാൻ ബോധവത്കരണ വിഡിയോയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. ‘രണ്ടും ഒന്നല്ല, രണ്ടാണ്’ എന്ന തലക്കെട്ടോടെയാണ് വിഡിയോ തയാറാക്കിയിട്ടുള്ളത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും പാർലമെന്‍റ്-നിയമസഭ തെരഞ്ഞെടുപ്പിനും രണ്ട് വോട്ടർപട്ടികകളാണെന്ന് ബാധകമെന്ന് ഇതിൽ വ്യക്തമാക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക തയാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും പാർലമെന്‍റ്-നിയമസഭ തെരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക തയാറാക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുമാണ്.

ചീഫ് ഇലക്ടറർ ഓഫീസറാണ് (മുഖ്യതെരഞ്ഞടുപ്പ് ഓഫിസർ) കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രവർത്തനങ്ങൾ കേരളത്തിൽ നടത്തുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ അധികാരി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ്സൈറ്റ് തുറക്കുമ്പോൾ തന്നെ ഇക്കാര്യങ്ങൾ വീശദീകരിക്കുന്ന വിൻഡോ നേരത്തേതന്നെ നൽകിയിട്ടുണ്ട്.

ഇതിനുശേഷവും രണ്ട് കമീഷനുകളുടേയും പ്രവർത്തനം സംബന്ധിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെയടക്കം ഇക്കാര്യത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ബോധവൽകരണം നൽകുന്നത്.

തദ്ദേശതെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടർപട്ടിക www.sec.kerala.gov.in എന്ന വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പാർലമെന്‍റ്-നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് നോക്കേണ്ടത് www.eci.gov.in എന്ന വെബ്സൈറ്റിലാണ്. ഈ പട്ടിക പരിഷ്കരിക്കുന്ന ‘എസ്.ഐ.ആർ’ നടപടികൾ സംസ്ഥാനത്ത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഇതുസംബന്ധിച്ച സംശയനിവാരണത്തിന് ബി.എൽ.ഒമാരെയാണ് ബന്ധപ്പെണ്ടേത്. ബി.എൽ.ഒമരുടെ ഫോൺ നമ്പർ വോട്ടർപട്ടികക്കൊപ്പം വെബ്സൈറ്റിൽ ലഭിക്കും. എസ്.ഐ.ആർ എന്യൂമറേഷൻ ഫോമിലും ഇവരുടെ നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്.

ത​ദ്ദേ​ശ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രും ബൂ​ത്തും ക​ണ്ടെ​ത്തേ​ണ്ട​ത്​ ഇ​ങ്ങ​നെ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വോ​ട്ട​റു​ടെ പേ​രും വോ​ട്ട്​ ചെ​​യ്യേ​ണ്ട ബൂ​ത്തും വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ക​ണ്ടെ​ത്താം. www.sec.kerala.gov.inൽ ‘​വോ​ട്ട​ർ സ​ർ​വി​സ​സി’​ൽ ​ക​യ​റി ‘സെ​ർ​ച്​ വോ​ട്ട​ർ’ ക്ലി​ക്ക്​ ചെ​യ്ത്​ മൂ​ന്ന്​ ത​ര​ത്തി​ൽ പേ​ര്​ തി​ര​യാം. ‘സെ​ർ​ച്ച്​ വോ​ട്ട​ർ സ്​​റ്റേ​റ്റ്​​വൈ​സ്​’ ആ​ണ്​ ആ​ദ്യ​ത്തേ​ത്. ഇ​തി​ൽ കേ​​ന്ദ്ര തെ​​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ്​ ന​മ്പ​ർ, സം​സ്​​ഥാ​ന തെ​ര​ഞ്ഞെടു​പ്പ്​ ക​മീ​ഷ​ന്‍റെ പ​ഴ​യ SEC ന​മ്പ​ർ, SEC എ​ന്നീ അ​ക്ഷ​ര​ങ്ങ​ളും ഒ​മ്പ​ത്​ അ​ക്ക​ങ്ങ​ളും ചേ​ർ​ന്നു​ള​ള സ​വി​ശേ​ഷ ന​മ്പ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്​ ​പേ​ര്​ തി​ര​യാം.

‘സേ​ർ​ച്ച്​ ലോ​ക്ക​ൽ​ബോ​ഡി വൈ​സ്​’ ആ​ണ്​ ര​ണ്ടാ​മ​ത്തെ രീ​തി. ഇ​തി​ൽ ജി​ല്ല, ത​ദ്ദേ​ശ​സ്​​ഥാ​പ​നം, വോ​ട്ട​റു​ടെ ​പേ​ര്, വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ്​ ന​മ്പ​ർ, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ പ​ഴ​യ​തോ പു​തി​യ​തോ ആ​യ SEC ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച്​ പേ​ര്​ തി​ര​യാം. ‘സെ​ർ​ച്ച്​ വോ​ട്ട​ർ വാ​ർ​ഡ്​ വൈ​സ്​’ ആ​ണ്​ മൂ​ന്നാ​മ​ത്തെ രീ​തി. ഇ​തി​ൽ ജി​ല്ല, ​ത​​ദ്ദേ​ശ​സ്​​ഥാ​പ​നം, വാ​ർ​ഡ്​ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി വോ​ട്ട​റു​ടെ പേ​രോ ഐ.​ഡി കാ​ർ​ഡ്​ ന​മ്പ​​റോ ഉ​പ​യോ​ഗി​ച്ച്​ പേ​ര്​ തി​ര​യാം.

Tags:    
News Summary - Awareness by election commission on voter list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.