ന്യൂഡൽഹി: കമ്യൂണിക്കേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ലാഭേതര ട്രസ്റ്റായ പ്രൈം പോയന്റ് ഫൗണ്ടേഷന്റെ സൻസദ് രത്ന അവാർഡ് ജോൺ ബ്രിട്ടാസ്, അധിർ രഞ്ജൻ ചൗധരി എന്നിവരടക്കം 13 എം.പിമാർക്ക്. രാജ്യസഭയിൽനിന്ന് അഞ്ചും ലോക്സഭയിൽനിന്ന് എട്ടും പേരെയാണ് തെരഞ്ഞെടുത്തത്. മുൻ രാജ്യസഭാംഗം ടി.കെ. രംഗരാജനാണ് ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം.
പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ റാം മേഘ്വാൾ, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടി.എസ്. കൃഷ്ണമൂർത്തി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് അർഹരായവരെ നിശ്ചയിച്ചത്. ലോക്സഭയുടെ ധനകാര്യ സമിതി, രാജ്യസഭയുടെ ഗതാഗത-വിനോദ സഞ്ചാര സമിതി എന്നിവയും അംഗീകാരം നേടി. 25ന് അവാർഡുകൾ വിതരണം ചെയ്യും. 90 പേർക്ക് ഇതിനകം ഫൗണ്ടേഷൻ അവാർഡ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.