ഫഡ്​നാവിസ്​ കുരുക്കിൽ; റിക്രുട്ട്​മെൻറുകളിൽ വൻ അഴിമതിയെന്ന്​ ഓഡിറ്റ്​ റിപ്പോർട്ട്​

മുംബൈ: മഹാരാഷ്​ട്ര സർക്കാറി​െൻറ ഉടമസ്ഥതയിലുള്ള മഹാഐ.ടി നടത്തിയ റിക്രൂട്ട്​മെൻറിൽ വൻ അഴിമതി നടന്നുവെന്ന്​ ഓഡിറ്റ്​ റിപ്പോർട്ട്​. 2017 മുതൽ വിവിധ വകുപ്പുകളിലേക്ക്​ ജീവനക്കാ​െര തെരഞ്ഞെടുക്കാൻ ഏജൻസി നടത്തിയ റിക്രൂട്ട്​മെൻറിൽ ക്രമക്കേടുകളുണ്ടെന്നാണ്​ കണ്ടെത്തൽ. ഓഡിറ്റ്​ സ്ഥാപനമായ പ്രൈസ്​ വാട്ടർഹൗസ്​ കൂപ്പറി​െൻറ കണ്ടെത്തലനുസരിച്ച്​ യു.എസ്​ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഐ.ടി സ്ഥാപനമായ യു.എസ്​.ടി ഗ്ലോബൽ, ഇന്ത്യൻ കമ്പനിയായ അറസിയസ്​ ഇൻഫോടെക്​ പ്രൈവറ്റ്​ എന്നീ സ്ഥാപനങ്ങൾക്ക്​ പരീക്ഷ നടത്താനുള്ള സാ​ങ്കേതിക സഹായത്തിനായി കരാർ നൽകിയതിൽ അഴിമതിയുണ്ടായിട്ടുണ്ടെന്നാണ്​ കണ്ടെത്തൽ.

2017ൽ സർക്കാറി​െൻറ വിവിധ വകുപ്പുകളിലേക്ക്​ 10 ലക്ഷം പേർ അപേക്ഷിച്ച പരീക്ഷ നടത്തിയത്​ ഈ കമ്പനികളുടെ സാ​ങ്കേതിക സഹായത്തോടെയായിരുന്നു. എന്നാൽ, ഇതിനുള്ള യോഗ്യത കമ്പനിക്കില്ലെന്നാണ്​ കണ്ടെത്തൽ. ഇവരുടെ പരീക്ഷനടത്തിപ്പിലും ക്രമക്കേടുകളുണ്ടായിരുന്നു.

2017ൽ കമ്പനികളുടെ പോരായ്​മ ബോധ്യപ്പെട്ടുവെങ്കിലും 2018ലും 2019ലും അവർ തന്നെ പരീക്ഷനടത്തിപ്പുമായി മുന്നോട്ട്​ പോവുകയായിരുന്നു. പിന്നീട്​ ദേവേന്ദ്ര ഫഡ്​നാവിസി​െൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ മാറി മഹാ വികാസ്​ അഖാഡി അധികാരത്തിലെത്തിയതിന്​ ശേഷമാണ്​ പരീക്ഷാനടത്തിപ്പിൽ മാറ്റമുണ്ടായത്​. ഒ.എം.ആർ അടിസ്ഥാനമാക്കിയുള്ള പുതിയ പരീക്ഷ നടത്തിപ്പ്​ രീതി നടപ്പാക്കാണ്​ മഹാ വികാസ്​ അഖാഡിയുടെ പദ്ധതി. ഇതിനായി ടെൻഡറും 

Tags:    
News Summary - Audit Found Glaring Discrepancies in Maharashtra Recruitment Exams Under Fadnavis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.