അഹമ്മദാബാദ്: സർദാർ വല്ലഭായി പേട്ടലിനെ വിസ്മൃതിയിലാക്കാൻ ശ്രമങ്ങൾ നടന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ, ഇേപ്പാൾ കാര്യങ്ങൾ മാറി, ലോകത്തെ ഏറ്റവും വലിയ പ്രതിമ ഇതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സർദാർ വല്ലഭായി പേട്ടലിന്റെ 146ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് സംസാരിക്കുേമ്പാഴാണ് ഷായുടെ പ്രതികരണം.
സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് അർഹമായ പരിഗണന ലഭിച്ചില്ല. ഭാരത രത്നയോ മറ്റ് പുരസ്കാരങ്ങളോ നൽകി അദ്ദേഹത്തെ ആദരിച്ചില്ല. എന്നാൽ, ഇപ്പോൾ പേട്ടലിന് ആദരം ലഭിച്ചിരിക്കുകയാണ്. കേവാദിയ ഇന്ന് കേവലമൊരു സ്ഥലമല്ല. ദേശീയ ഐക്യത്തിന്റെയും ദേശസ്നേഹത്തിേന്റയും ക്ഷേത്രമാണത്.
പേട്ടലിന്റെ ഉയരമുള്ള പ്രതിമ ലോകത്തോട് വിളിച്ച് പറയുന്നത് ഇന്ത്യക്ക് നല്ലൊരു ഭാവിയുണ്ടെന്നാണ്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ആർക്കും തകർക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യൻ പുരുഷ ഹോക്കി ടീം മൻപ്രീത് സിങ് ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം സർദാർ വല്ലഭായി പേട്ടലിന്റെ ജന്മദിനം ദേശീയ ഐക്യദിനമായാണ് ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.