Posted On
date_range Updated On
date_range കത്തോലിക്കാ പള്ളിയിൽ അജ്ഞാത സംഘത്തിന്റെ ആക്രമണം;വൈദികർക്ക് പരിക്ക്; പത്ത് ലക്ഷം രൂപ കവർന്നു
ഭുപനേശ്വർ: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ ഒരു കത്തോലിക്കാ പള്ളിയിൽ അജ്ഞാത സംഘത്തിന്റെ ആക്രമണം. രണ്ട് വൈദികരെ ശാരീരികമായി മർദിച്ച സംഘം പത്ത് ലക്ഷം രൂപയും തട്ടിയെടുത്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
പ്രധാന ഗേറ്റ് തകർത്താണ് പ്രതികൾ അകത്തുകയറിയത്. ആക്രമണത്തിൽ വൈദികരായ അലോയിസ് സാൽക്സോ (72), നിരിയാൽ ബിലുങ് (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ചികിത്സയിലാണ്. ഹോസ്റ്റലിൽ നിന്നും മറ്റുമായി പിരിച്ച പത്ത് ലക്ഷം രൂപയാണ് മോഷണം പോയത്. പന്ത്രണ്ട് പേരോളം വരുന്ന സംഘമാണ് ആക്രമത്തിന് പിന്നിലെന്നാണ് നിഗമനം.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.