ലോക സൈക്കിൾ ദിനത്തിൽ പ്ലാന്‍റ് അടച്ചുപൂട്ടി അറ്റ് ലസ് സൈക്കിൾസ്

ഗാസിയാബാദ്: ലോക സൈക്കിൾ ദിനത്തിൽ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് പ്രശസ്തമായ അറ്റ് ലസ് സൈക്കിൾസ് (ഹരിയാന) കമ്പനി. ഉത്തർ പ്രദേശിലെ സാഹിബാബാദിലെ കമ്പനിയുടെ പ്ലാന്‍റ് ആണ് താൽകാലികമാ‍യി അടച്ചുപൂട്ടുന്നത്. ഇതുസംബന്ധിച്ച നോട്ടീസ് മാനേജ്മെന്‍റ് തൊഴിലാളികൾക്ക് കൈമാറി. ആയിരത്തോളം വരുന്ന തൊഴിലാളികൾ പണിയെടുക്കുന്ന പ്ലാന്‍റാണ് അടച്ചു പൂട്ടുന്നതെന്ന് തൊഴിലാളി നേതാവായ മഹേഷ് കുമാർ വ്യക്തമാക്കി. 

കമ്പനിയുടെ തീരുമാനത്തോടെ നിരവധി പേരാണ് തൊഴിൽരഹിതരായത്. പ്രതിമാസം രണ്ട് ലക്ഷം സൈക്കിളുകൾ സാഹിബാബാദിലെ പ്ലാന്‍റിൽ നിർമിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സമാന രീതിയിൽ മറ്റൊരു പ്ലാന്‍റ് കമ്പനി അടച്ചുപൂട്ടിയതായും മഹേഷ് പറഞ്ഞു.  അ​തേ​സ​മ​യം, പൂ​ട്ട​ൽ താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്നും ആ​സ്​​തി വി​റ്റ്​ 50 കോ​ടി​യോ​ളം രൂ​പ സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ  പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്നു​മാ​ണ്​ സി.​ഇ.​ഒ എ​ൻ.​പി. റാ​ണ സി​ങ്​ പ​റ​യു​ന്ന​ത്.  

431 ജീ​വ​ന​ക്കാ​രാ​ണ്​ ഇ​വി​ടെ ജോ​ലി ചെ​യ്​​തി​രു​ന്ന​ത്. ഇ​വ​രെ പി​രി​ച്ചു​വി​​ട്ടെ​ങ്കി​ലും ദി​വ​സ​വും ഹാ​ജ​ർ രേ​ഖ​​പ്പെ​ടു​ത്തു​ന്ന​പ​ക്ഷം വേ​ത​ന​ത്തി​​െൻറ പ​കു​തി വി​ഹി​തം ല​ഭ്യ​മാ​ക്കു​മെ​ന്നും സി.​ഇ.​ഒ പ​റ​യു​ന്നു. ദീർഘകാല പാരമ്പര്യമുള്ള അ​റ്റ്​​ല​സ്​ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സൈ​ക്കി​ൾ പ്ലാ​ൻ​റ്​ ആ​ണ്. ര​ണ്ട്​ ല​ക്ഷ​ത്തി​ലേ​െ​റ സൈ​ക്കി​ളു​ക​ൾ ആ​ണ്​ പ്ര​തി​മാ​സം ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്ന​ത്. 

എ​ന്നാ​ൽ, ഒ​രു അ​റി​യി​പ്പും കൂ​ടാ​തെ ക​മ്പ​നി അ​ട​ച്ചു​പൂ​ട്ടി​യ​തി​​െൻറ ഞെ​ട്ട​ലി​ലാ​ണ്​ തൊ​ഴി​ലാ​ളി​ക​ൾ. ക​മ്പ​നി ഉ​ട​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര​ത്തി​​നി​റ​ങ്ങു​മെ​ന്ന് അ​വ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ​ തൊ​ഴി​ലാ​ളി​ക​ള​ു​ടെ ചു​രു​ങ്ങി​യ വേ​ത​നം പ്ര​തി​മാ​സം 13,600 രൂ​പ​യാ​ണെ​ന്നും ഇ​തി​​െൻറ 50 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ചാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ അ​തു​കൊ​ണ്ട്​ ജീ​വി​ക്കാ​ൻ ക​ഴി​യി​​ല്ലെ​ന്നും യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹേ​ഷ്​ സി​ങ്​ പ​റ​ഞ്ഞു. ച​ർ​ച്ച​യി​ൽ ഉ​റ​പ്പു ന​ൽ​കി​യ​തു പ്ര​കാ​രം ക​മ്പ​നി ഉ​ട​ൻ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ  ഫാ​ക്​​ട​റി ഉ​ട​മ​ക​ൾ​ക്കെ​തി​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.
 

Tags:    
News Summary - Atlas Cycles announces temporary layoffs -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.