തണുത്ത് വിറച്ച് ഹിമാചൽ പ്രദേശ്; ഷിംലയിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില

ഷിംല: ഷിംലയിൽ താപനില -2.1 ഡിഗ്രിയായി കുറഞ്ഞുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹിമാചൽ പ്രദേശിൽ തണുപ്പ് രൂക്ഷമായതോടെ ലാഹൗൾ-സ്പിതി ജില്ലയിലെ കീലോംഗിൽ താപനില -12.5 ഡിഗ്രി സെൽഷ്യസു വരെ കുറഞ്ഞു.

അതേസമയം കിന്നൗർ ജില്ലയിലെ ആപ്പിൾ തോട്ടങ്ങൾക്ക് പ്രശസ്തമായ കൽപയിൽ -7.0 ഡിഗ്രിയും മണാലിയിൽ -4.4 ഡിഗ്രിയും രേഖപ്പെടുത്തി. 2022 ഫെബ്രുവരി 6 മുതൽ പടിഞ്ഞാറൻ ഹിമാലയൻ മേഖലയെ ശീതക്കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 8 മുതൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മറ്റൊരു ശീതക്കാറ്റ് അസ്വസ്ഥത ഉണ്ടാകുമെന്നും പറയുന്നു.

വിനോദസഞ്ചാര കേന്ദ്രമായ കുഫ്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60.0 സെന്റീമീറ്റർ മഞ്ഞുവീഴ്ചയുണ്ടായിരുന്നു. മഞ്ഞുവീഴ്ചയെത്തുടർന്ന് റോഡുകൾ തടസ്സപ്പെടുമെന്ന് വെള്ളിയാഴ്ച ഹിമാചൽ പ്രദേശ് പോലീസ് അറിയിച്ചു. കൊടും ശൈത്യത്തിലും ഹിമാചൽ പ്രദേശിലേക്ക് സഞ്ചാരികൾ എത്തുന്നുണ്ട്

Tags:    
News Summary - At Minus 2.1 Degrees Celsius, Shimla Records Its Lowest Temperature This Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.