രാജ്യത്ത്​ കോവിഡ്​ മരണം 4500 കടന്നു; 2.67 ലക്ഷം രോഗികൾ

ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്തിന്​ ആശങ്കയായി മരണങ്ങളിലുള്ള വർധനവ്​. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം​ കോവിഡ്​ സ്ഥിരീകരിച്ചത്​. 3,89,851 പേർക്കാണ്​ രോഗമുക്തിയുണ്ടായത്​.

ഇതുവരെ 2,54,96,330 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 2,19,86,363 പേർക്ക്​ രോഗമുക്​തിയുണ്ടായി. 2,83,248 പേർ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചു. 32,26,719 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 18,58,09,302 പേർക്ക്​ ഇതുവരെ വാക്​സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

33,059 രോഗികളുമായി തമിഴ്​നാടാണ്​ ഒന്നാം സ്ഥാനത്ത്​. 31,337 രോഗികളുമായി കേരളം രണ്ടാം സ്ഥാനത്തും 30,309 രോഗികളുമായി കർണാടക മൂന്നാം സ്ഥാനത്തുമാണ്​.

Tags:    
News Summary - At 4,529 India records highest daily death toll, over 2.67 lakh new Covid cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.