വോട്ടെണ്ണല്‍ ഇന്ന്; ജനവിധിയില്‍ കണ്ണുനട്ട് രാജ്യം

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന നിര്‍ണായകമായ വോട്ടെണ്ണല്‍ ശനിയാഴ്ച. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍െറ ഫലം ഉച്ചയോടെ അറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു ചുറ്റും പതിനായിരക്കണക്കിന് കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. 

വോട്ടെടുപ്പിന്‍െറ പ്രവണതകളുമായി കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു.പിയിലും മറ്റും ബി.ജെ.പിക്ക് മേല്‍കൈ പ്രവചിക്കുന്നു. എന്നാല്‍, എക്സിറ്റ് പോള്‍ ഫലങ്ങള്‍ സംശയാസ്പദമെന്ന നിലയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കാണുന്നത്. ബിഹാറിലും മറ്റും തെറ്റിയതുപോലെ, വോട്ടെണ്ണല്‍ കഴിയുമ്പോള്‍ എക്സിറ്റ് ഫലങ്ങള്‍ പൊള്ളയാണെന്ന് തെളിയുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് എന്നിവര്‍ പറഞ്ഞു.

യു.പിയില്‍ ബി.ജെ.പി ഒന്നാംകക്ഷിയാവുന്ന തുക്കുസഭ വരുമെന്നാണ് പ്രവചനങ്ങള്‍. യു.പിക്കു പുറമെ ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിലവിലെ ഭരണം അട്ടിമറിയും. ഗോവയില്‍ ബി.ജെ.പി നിലനിര്‍ത്തുമെന്നും വിവിധ എക്സിറ്റ് പോളുകള്‍ പ്രവചിച്ചിട്ടുണ്ട്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയെന്നു വന്നാല്‍, രാജ്യത്തിന്‍െറ രാഷ്ട്രീയ ചിത്രംതന്നെ മാറാം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടുവെക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സെമിഫൈനല്‍ എന്ന നിലയിലാണ് ഈ ഫലത്തെ കാണുന്നത്. 

Tags:    
News Summary - Assembly elections 2017: Count on it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.