അസമിലെ സർക്കാർ മദ്രസകളും സംസ്കൃത പാഠശാലകളും അടച്ചുപൂട്ടാൻ തീരുമാനം

ഗുവാഹതി: സർക്കാർ നടത്തുന്ന മദ്രസകളും സംസ്കൃത പാഠശാലകളും അടച്ചുപൂട്ടാൻ ബി.ജെ.പി നേതൃത്വത്തിലെ അസം സർക്കാർ തീര ുമാനിച്ചു. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങൾ ആറു മാസത്തിനകം സ്കൂളുകളാക്കി മാറ്റും. അസം വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്.

മതവും വേദവും അറബി പോലുള്ള ഭാഷയും പഠിപ്പിക്കേണ്ടത് മതേതര സർക്കാറിന്‍റെ ജോലിയെന്ന് തീരുമാനം ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എന്നാൽ, സാമൂഹിക സംഘടനകളും എൻ.ജി.ഒകളും നടത്തുന്ന മദ്രസകളും സംസ്കൃത പാഠശാലകളും കർശന നിയന്ത്രണങ്ങളോടെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

1200 ത്തോളം മദ്രസകളും 200 സംസ്കൃത പാഠശാലകളുമാണ് അസമിൽ ഉള്ളത്. 2017ൽ തന്നെ അസമിലെ മദ്രസകളെയും സംസ്കൃത പാഠശാലകളെയും പിരിച്ചുവിടുകയും അവർ സെക്കൻഡറി ബോർഡ് ഓഫ് എജ്യുക്കേഷനുമായി ലയിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അവ പൂർണ്ണമായും അടച്ചുപൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്.

Tags:    
News Summary - Assam To Shut State-Run Madrassas, Sanskrit Tols-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.