ഗുവാഹതി: പൗരത്വപ്പട്ടികയിലൂടെ ധ്രുവീകരണ രാഷ്ട്രീയം പയറ്റുകയാണ് ബി.ജെ.പിയെന്ന് കോൺഗ്രസ്. 90 കളിലെ പുതുക്കിയ വോട്ടർപട്ടിക പ്രകാരം മൂന്നര ലക്ഷം പേരാണ് യഥാർഥ വോട്ടർമാരല്ലെന്ന് സംശയിക്കുന്നവരായി അസമിലുണ്ടായിരുന്നത്. എന്നാൽ, 40 ലക്ഷം പേരെയാണ് അവർ ഇപ്പോൾ പുറത്താക്കുന്നത്. 36.5 ലക്ഷം പേർ എങ്ങനെയാണ് അധികം വന്നതെന്ന് മനസ്സിലാകുന്നില്ലെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ റിപുൻ ബോറ പറഞ്ഞു. പട്ടികയിൽ ഉൾപ്പെടാത്ത എല്ലാവരെയും സംരക്ഷിക്കുമെന്ന് എ.െഎ.യു.ഡി.എഫ് പ്രസിഡൻറ് ബദറുദ്ദീൻ അജ്മൽ പറഞ്ഞു. ഇത് അന്തിമ പട്ടികയല്ലാത്തതിനാൽ അതുവരെ കാത്തിരിക്കുമെന്നും അജ്മൽ പറഞ്ഞു.
1971 മാർച്ച് 24നുശേഷം പുറത്തുനിന്ന് വന്നവരെയെല്ലാം യഥാർഥ രാജ്യത്തേക്ക് മടക്കി അയക്കണമെന്ന് അസം മുൻ മുഖ്യമന്ത്രി പ്രഫുല്ല കുമാർ മൊഹന്ത ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിദേശികൾക്കെതിരെ ആറു വർഷം നീണ്ട സമരം നടത്തിയ വ്യക്തിയാണ് മൊഹന്ത. ഒാൾ അസം സ്റ്റുഡൻറ്സ് യൂനിയൻ, കൃഷക് മുക്തി സംഗ്രാം സമിതി എന്നീ സംഘടനകൾ പൗരത്വപ്പട്ടികയെ സ്വാഗതംചെയ്തു.
ചരിത്രദിനം –സർബാനന്ദ െസാനോവാൾ
ഗുവാഹതി: ദേശീയ പൗരത്വപ്പട്ടിക പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദം പ്രകടിപ്പിച്ച മുഖ്യമന്ത്രി സർബാനന്ദ െസാനോവാൾ ഇത് ചരിത്രദിനമാണെന്നും ഒാർമകളിൽ മായാതെ നിൽക്കുമെന്നും പ്രതികരിച്ചു. ഇതിനായി അഹോരാത്രം പ്രയത്നിച്ച 55,000 ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ പൗരന്മാരുടെ പ്രതീക്ഷകൾ നിറേവറ്റാൻ പട്ടിക സഹായിക്കും. ഇപ്പോൾ ഒഴിവാക്കപ്പെട്ടവർ പരിഭ്രാന്തരാകരുതെന്നും യഥാർഥ ഇന്ത്യൻ പൗരന്മാർക്ക് ഇനിയും അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.