നാട്ടിൽ പോകാനാകാത്ത വിഷമത്തിൽ അസം സ്വദേശിനി ജീവനൊടുക്കി

കാക്കനാട്: ലോക് ഡൗണിനെ തുടർന്ന് നാട്ടിൽ പോകാനാവാത്തതി​​െൻറ മനോവിഷമത്തിൽ അന്തർസംസ്ഥാന തൊഴിലാളിയുടെ ഭാര്യ ആത ്മഹത്യ ചെയ്തു. അസം സ്വദേശിനി അജ്മിന ഖാത്തൂനാണ്​ (26) തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ കാക്കനാട്ടെ സ് വകാര്യ ആശുപത്രിയിലായിരുന്നു മരണം.

അഞ്ച് വർഷമായി കാക്കനാട് പടമുകളിലെ ഹോട്ടൽ ജീവനക്കാരനായ ഭർത്താവ് നൂറുൽ ഇസ്​ലാമിനോടും മക്കളോടുമൊപ്പം ഹോട്ടലിനോട് ചേർന്ന ചെറിയ കൂരയിലായിരുന്നു താമസം. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നെങ്കിലും ലോക്ഡൗണിനെ തുടർന്ന് ​െട്രയിൻ റദ്ദ് ചെയ്തതിനാൽ യാത്ര മുടങ്ങി.

ഞായറാഴ്ച പുലർച്ച മുറിയിൽ ​ആത്​മഹത്യക്ക്​ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്​ഥയിൽ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു.

ലോക്ഡൗണിൽ നാട്ടിൽ പോകാൻ കഴിയാതിരുന്നതിനെ തുടർന്ന് കാക്കനാട് ഭാഗത്ത് ജീവനൊടുക്കുന്ന രണ്ടാമത്തെ അന്തർ സംസ്​ഥാന സ്വദേശിയാണ് അജ്മിന. കുഴിക്കാട്ടുമൂലയിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശിയായ സഞ്ജയ് മറാണ്ഡിയെ ഒരാഴ്ച മുമ്പ്​ ആത്​മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

Tags:    
News Summary - Assam native commit suicide -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.