ഈ മാരുതി കാർ മാറിയത്​ ഒരു മാതിരി കാർ ആയിട്ടല്ല, സാക്ഷാൽ ലംബോർഗിനിയായി...

ഗുവഹത്തി:അസ്സമിലെ 'തനി നാടൻ ലംബോർഗിനി'യെയാണ്​ ഇവിടെ പരിചയപ്പെടുത്തുന്നത്​. കരീംഗഞ്ച്​ ജില്ലയിലെ മോ​ട്ടോർ മെക്കാനിക്ക്​ ആയ നൂറുൽ ഹഖ്​ ആണ്​ പഴയൊരു മാരുതി കാറിനെ ലംബോർഗിനിയാക്കി മാറ്റിയത്​. ഭാങ്ക ഏരിയയിൽ എൻ മാരുതി കാർ കെയർ എന്ന സ്​ഥാപനം നടത്തുകയാണ്​ നൂറുൽ ഹഖ്​. എട്ട്​ മാസം കൊണ്ടാണ്​ ഇയാൾ പഴയ മാരുതി സ്വിഫ്​റ്റ്​ കാറിനെ ആഡംബര കാർ ആക്കി മാറ്റിയത്​. ഇതിന്​ ചെലവായതാക​ട്ടെ, 6.2 ലക്ഷം രൂപയും.

നൂറുൽഹഖ്​ താൻ നിർമിച്ച ലംബോർഗിനിയുമായി

'ലംബോർഗിനി പോലൊരു ആഡംബര കാർ സ്വന്തമാക്കണമെന്നും ഡ്രൈവ്​ ചെയ്യണമെന്നും ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. എനിക്ക്​ ലംബോർഗിനി കാറുകൾ അത്രക്ക്​ ജീവനാണ്​. അങ്ങിനെയാണ്​ ഞാൻ എന്‍റെ പഴയ മാരുതി സ്വിഫ്​റ്റ്​ കാറിനെ എന്‍റെ സ്വപ്​ന കാർ ആക്കി മാറ്റിയത്'- 30കാരനായ നൂറുൽഹഖ്​ പറഞ്ഞു.


ആദ്യ കോവിഡ്​ തരംഗത്തിലെ ലോക്​ഡൗണിൽ വീട്ടിൽ വെറുതേ ഇരുന്നപ്പോളാണ്​ നൂറുൽഹഖിന്​ ഇത്തരമൊരു ആശയം ഉണ്ടായത്​. യുട്യൂബ്​ വിഡിയോകൾ കണ്ടാണ്​ ലംബോർഗിനിയുടെ പാർട്​സുകൾ ഉണ്ടാക്കിയെടുത്തത്​. സമൂഹ മാധ്യമങ്ങളിൽ പുതിയ കാറിന്‍റെ ​ഫോ​ട്ടോ വൈറലായതോടെ നൂറുൽഹഖ്​ നാട്ടിലെ താരമായി മാറിയിരിക്കുകയാണ്​. ലംബോർഗിനിക്കൊപ്പം സെൽഫി എടുക്കാൻ നിരവധി പേരാണ്​ ഇയാളുടെ ഗാരേജിലെത്തുന്നത്​. ഇനി ഫെരാറി കാറിന്‍റെ മാതൃക ഉണ്ടാക്കണമെന്നാണ്​ തന്‍റെ ആഗ്രഹമെന്ന്​ നൂറുൽഹഖ്​ പറയുന്നു. 

Tags:    
News Summary - Assam man makes Lamborghini out of old Swift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.