ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊല്ലാൻ ശ്രമിച്ച കേസിൽ 26കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കചർ ജില്ലയിലാണ് സംഭവം.
ഒക്ടോബർ മൂന്നിന് പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് മുറിച്ച് കുട്ടിയെ ബാഗിലാക്കി കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
അവൾ ബാഗിൽ നിന്നിറങ്ങി കീറിപ്പിന്നിയ വസ്ത്രവുമായി വീട്ടിലേക്ക് നടന്ന് വരികയായിരുന്നു. നിലവിൽ സിൽചർ മെഡിക്കൽ കോളജിൽ ജീവന് വേണ്ടി പോരാടുകയാണെന്ന് കുടുംബം പറഞ്ഞു.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി തന്റെ സുഹൃത്താണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഒക്ടോബർ മൂന്നിന് ദുർഗാ പൂജ പന്തലിലേക്ക് മറ്റൊരാൾക്കൊപ്പം പെൺകുട്ടി പോയതിൽ കലിപൂണ്ടാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രതിയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബർ മൂന്നിന് ദുർഗാപൂജ പന്തലിലേക്ക് പോയ കുട്ടി തിരിച്ചു വന്നിരുന്നില്ല. കുടുംബം പരാതി നൽകിയെങ്കിലും നാലിന് കുട്ടി അവശനിലയിൽ സ്വയം തിരിച്ചെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.