Posted On
date_range Updated On
date_range സഹപ്രവർത്തകയെ ആശുപത്രിയിൽ വെച്ച് ബലാത്സംഗം ചെയ്ത ഡോക്ടർ പിടിയിൽ
ഗുവാഹത്തി: സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 34കാരനായ ഡോക്ടർ അറസ്റ്റിൽ. അസമിലെ ദിബ്രുഗഢ് ജില്ലയിലാണ് സംഭവം.
ദിബ്രുഗഢ് ടൗണിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രതിയായ ഡോ. നയൻ ജ്യോതി ദേഖ പ്രാക്ടീസ് ചെയ്തിരുന്നത്. ഇതേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന യുവതിയെ ബുധനാഴ്ച രാത്രിയിൽ കാബിനിൽ വെച്ച് ബാലത്സംഗം ചെയ്തതായാണ് പരാതി. ദാദ്ര നാഗർ ഹവേലി സ്വദേശിയാണ് പരാതിക്കാരിയായ യുവതി.
സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഡോക്ടറെ അറസ്റ്റ് ചെയ്തതായി ദിബ്രുഗഢ് പൊലീസ് സൂപ്രണ്ട് ശ്വേതങ്ക് മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.