Posted On
date_range Updated On
date_range അസമിൽ സി.പി.എം രണ്ടു സീറ്റിൽ മത്സരിക്കും
ഗുവാഹതി: അസമിലെ കൊക്രാജർ, ലഖിംപുർ മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് സി.പി.എം വ്യക്ത മാക്കി. അസമിൽ മൊത്തം 14 ലോക്സഭ സീറ്റുകളാണ്. കൊക്രാജർ മണ്ഡലത്തിൽ യുവനേതാവ് ബിരാജ് ദേകയും ലഖിംപുരിൽ റിട്ട. കോളജ് അധ്യാപകനും ആക്ടിവിസ്റ്റുമായ അമിയ കുമാർ ഹാൻദിഖുമാണ് സ്ഥാനാർഥികളെന്ന് സി.പി.എം അസം സെക്രട്ടറി ദേബൻ ഭട്ടാചാര്യ പറഞ്ഞു. മറ്റു മണ്ഡലങ്ങളിൽ മതനിരപേക്ഷ സ്ഥാനാർഥികളെ പിന്തുണക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.