അഭിജീത് ദീപ്കെയും ധ്രുവ് റാഠിയുമൊഴികെ കസ്റ്റഡിയിലെടുത്ത 3,000 പേരെയും വിട്ടയച്ചു

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ പേരിൽ കസ്റ്റഡിയിലെടുത്ത 3000ഓളം പേരെ പൊലീസ് വിട്ടയച്ചു. സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ, യൂടൂബർ ധ്രുവ് റാഠി ഉൾപ്പെടെ നാല് പേർ കൂടി കസ്റ്റഡിയിൽ തുടരുന്നുണ്ട്.

ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ എന്നീ നാല് മുൻ മുഖ്യമന്ത്രിമാരും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു. ശനിയാഴ്ച രാത്രിയോടെ ഭൂരിഭാഗം പേരെയും മോചിപ്പിച്ചു. സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ, നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

മഹാരാഷ്ട്രയിലുള്ള അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചെങ്കിലും അദ്ദേഹം കസ്റ്റഡിയിൽ തുടരുകയായിരുന്നു. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകാൻ അനുവാദമുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എല്ലാ ദിവസവും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്നാണ് സി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കനത്ത സുരക്ഷാ ക്രമീകരണങ്ങൾ തുടരുമെന്ന് പൊലീസ് അറിയിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന  മുന്നണിയും തിങ്കളാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags:    
News Summary - police released 3000 people detained in cjp protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.