ന്യൂഡൽഹി: അസം പൗരത്വപ്പട്ടിക പരിഷ്കരണ നടപടികൾ പൂർത്തിയാക്കാൻ കേന്ദ്ര സർക് കാർ ആറു മാസം കൂടി നീട്ടിനൽകി. നേരേത്ത നിർദേശിച്ച പോലെ ഡിസംബർ 31നകം പട്ടിക പൂർത്തി യാവില്ലെന്ന് ഉറപ്പായതിനെ തുടർന്നാണ് കേന്ദ്ര രജിസ്ട്രാർ ജനറൽ സമയം ദീർഘിപ്പിച്ചത്. പുതിയ ഉത്തരവുപ്രകാരം 2019 ജൂൺ 30ന് പട്ടിക പൂർത്തീകരിക്കണം. 2013 ഡിസംബർ ആറിനാണ് പൗരത്വപ്പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവ് ഇറങ്ങിയത്.
അന്ന് പട്ടിക തയാറാക്കാൻ മൂന്നു വർഷത്തെ കാലാവധിയാണ് നൽകിയത്. തുടർന്ന് അഞ്ചു തവണ സമയം നീട്ടിനൽകി. കഴിഞ്ഞ ജൂലൈ 30ന് പുറത്തുവിട്ട കരടുപട്ടികയിൽ 2.9 അപേക്ഷകരെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. 3.29 കോടി അപേക്ഷകൾ പരിഗണിച്ചാണ് കരടുപട്ടിക തയാറാക്കിയത്. അപേക്ഷകരിൽ 40 ലക്ഷത്തോളം പേരെ ഉൾപ്പെടുത്താത്തത് വൻ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.