ബംഗളൂരു വിമാനത്താവളത്തിൽ യുവതിയുടെ ടീഷർട്ടഴിപ്പിച്ചുവെന്ന് പരാതി; സെക്യൂരിറ്റി ചെക്കിനിടെയാണ് സംഭവം

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ യുവതിയോട് ടീഷർട്ടഴിക്കാൻ ആവശ്യപ്പെട്ടുവെന്ന് പരാതി. സെക്യൂരിറ്റി ചെക്കിനിടെയാണ് ടീഷർട്ടഴിക്കാൻ ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയാണ് യുവതി ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലെ മോശം അനുഭവം പങ്കുവെച്ചത്.

ടീഷർട്ടഴിച്ച് ചെക്ക് പോയിന്റിൽ നിൽക്കേണ്ടി വന്നതോടെ മറ്റ് യാത്രക്കാർ തന്നെ ശ്രദ്ധിച്ചുവെന്നും അവർ പറയുന്നു. ഒരു സ്ത്രീയോട് നിങ്ങൾ എന്തിനാണ് ടീഷർട്ടഴിക്കാൻ പറഞ്ഞതെന്നും അവർ ചോദിച്ചു. യുവതിയുടെ ട്വീറ്റ് വൈറലായതോടെ പ്രതികരണവുമായി ബംഗളൂരു എയർപോർട്ട് അധികൃതർ തന്നെ രംഗത്തെത്തി.

സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഇതിൽ ക്ഷമ ചോദിക്കുന്നതായി ബംഗളൂരു എയർപോർട്ട് അധികൃതർ പ്രതികരിച്ചു. ഇക്കാര്യം ഓപ്പറേഷൻസ് ടീമിന്റേയും സുരക്ഷചുമതല വഹിക്കുന്ന സി.ഐ.എസ്.എഫി​ന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ദയവായി സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കണമെന്നും യുവതിയോട് വിമാനത്താവള അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - 'Asked to remove shirt': Woman claims after security check at Bengaluru airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.