വന്ദേ ഭാരതിന് ആദ്യ വനിതാ ലോകോ പൈലറ്റ്; ഓടിച്ചത് കുത്തനെയുള്ള മലനിരകളിലെ തുരങ്കപാതയിലൂടെ

ന്യൂഡൽഹി: ഈയിടെ ഫ്ലാഗ് ഓഫ് ചെയ്ത സെമി ഹൈസ്പീഡ് വന്ദേഭാരത് എക്സ്പ്രസ് ഓടിക്കാൻ ഏഷ്യയിലെ ആദ്യ വനിതാ ലോകോ പൈലറ്റ്. ആദ്യ വനിതാ ലോകോ പൈലറ്റ് ആയ സുരേഖ യാദവാണ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ നിന്ന് സൊലാപൂർ സ്റ്റേഷനിലേക്ക് ​ട്രെയിൻ ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തു വിട്ടു.

കുത്തനെയുള്ള മലയിലൂടെയുള്ള തുരങ്ക പാതയിലൂടെ ട്രെയിൻ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മന്ത്രാലയം പുറത്തു വിട്ടത്. മുംബൈക്കും പൂനെക്കും ഇടയിലുള്ള ഏറ്റവും കുത്തനെയുള്ള മലമ്പാതയാണിതെന്നും റെയിൽവേ മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കി.

‘നാരിശക്തിക്ക് സല്യൂട്ട്. ആദ്യമായി വനിത ലോകോപൈലറ്റായ വന്ദേഭാരത് ട്രെയിൻ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ നിന്ന് സൊലാപൂർ സ്റ്റേഷനിലേക്ക് ഏഷ്യയിലെ ആദ്യ വനിതാ ലോകോപൈലറ്റായ ശ്രീമതി സുരേഖ യാദവ് ഓടിച്ചു. ഇതാണ് മുംബൈക്കും പുനെക്കും ഇടയിലുള്ള ഏറ്റവും കുത്തനെയുള്ള മലമ്പാത’ - റെയിൽവേ മന്ത്രാലയം വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.  

Tags:    
News Summary - Asia's first female loco pilot drives Vande Bharat train through Bhor Ghat. Watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.