രാഷ്​ട്രപതിക്കെതിരെ ജാതീയ പരാമർശം; മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന്​ ഗെഹ്​ലോട്ട്​

ജയ്പൂര്‍: രാഷ്​ട്രപതി രാംനാഥ് കോവിന്ദിനെതിരെ ജാതീയ പരാമർശം നടത്തി വിവാദത്തിലായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശ ോക്​ ഗെഹ്​ലോട്ട്​ സംഭവത്തിൽ വിശദീകരണവുമായി രംഗത്ത്​. മാധ്യമങ്ങൾ തൻെറ പ്രസ്താവന​ വളച്ചൊടിച്ചെന്ന്​ അദ്ദേഹം ആരോപിച്ചു​. രാഷ്​ട്രപതിയോട്​ തനിക്ക്​ തികഞ്ഞ ആദരവാണെന്നും ഗെഹ്​ലോട്ട്​ വ്യക്​തമാക്കി​.

ജയ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഗെഹ്‍ലോട്ട് രാഷ്ട്രപതിക്കെതിരെ പ്രസ്​താവന നടത്തിയത്​. 2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ തഴഞ്ഞ് രാംനാഥ് കോവിന്ദിനെ ബി.ജെ.പി രാഷ്ട്രപതി ആക്കിയത്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട കോലി സമുദായാംഗമായ രാംനാഥ് കോവിന്ദിന് രാഷ്ട്രപതി സ്ഥാനം നല്‍കിയത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ഗെഹ്‍ലോട്ട് പറഞ്ഞത്​.

Tags:    
News Summary - Ashok Gehlot reacts on caste remark against president-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.