ബി.ജെ.പി ഭരിക്കു​േമ്പാഴാണ്​ ഇതെല്ലാം സംഭവിച്ചത്​, ഏത്​ ഹിന്ദു സംസ്​കാരത്തെപറ്റിയാണ് നിങ്ങൾ ​ പറയുന്നത് -​അശോക്​ ഗെഹ്​ലോട്ട്​

ജയ്​പുർ: ഹാഥറസ്​ സംഭവത്തിൽ ബി.ജെ.പിയെ കടന്നാക്രമിച്ച്​ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കൂട്ടബലാത്സംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച 19 കാരിയായ ഹാഥറസ് യുവതിയെ അടക്കം ചെയ്​തതടക്കമുള്ള രീതികളെയാണ്​ അദ്ദേഹം വിമർശിച്ചത്​. പുലർച്ചെ രണ്ടിനാണ്​ പെൺകുട്ടിയുടെ സംസ്​കാരം നടത്തിയത്. ഇത് ഹൃദയം തകർക്കുന്ന സംഗതിയാണ്​. രാജ്യത്തിത്തിന്​ ഇതൊരിക്കലും മറക്കാൻ കഴിയില്ലെന്നും ഗെഹ്​ലോട്ട് പറഞ്ഞു.

'ബിജെപിയുടെ ഭരണത്തിൻ കീഴിലാണ്​ ഇതെല്ലാം ഇതെല്ലാം നടന്നിരിക്കുന്നത്​. എന്നിട്ടും ഏത് ഹിന്ദു സംസ്​കാരത്തെക്കുറിച്ചാണ് ബിജെപി സംസാരിക്കുന്നത്'-അദ്ദേഹം ചോദിച്ചു.'കൊറോണ വൈറസ് കാലഘട്ടത്തിൽ പോലും 20 പേർക്ക് ശ്​മശാനത്തിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. മൃതദേഹം ആദ്യം കൈമാറുക കുടുംബാംഗത്തിനും ആയിരിക്കും.

അതിർത്തിയിൽ സൈനികർ രക്തസാക്ഷിത്വം വഹിക്കുമ്പോൾ മൃതദേഹം വിമാനത്തിലോ ഹെലികോപ്റ്ററിലോ കൊണ്ടുവന്ന് കുടുംബത്തിന് കൈമാറുകയാണ്​ ചെയ്യുന്നത്​. അങ്ങിനെ ബഹുമാനം നൽകുന്നത്​​ നമ്മുടെ സംസ്കാരത്തി​െൻറയും മതവിശ്വാസത്തി​െൻറയും ഭാഗമാണ്'-അദ്ദേഹം ട്വീറ്റ് ചെയ്തു. ഇവിടെ പോലീസി​െൻറ മേൽനോട്ടത്തിലാണ് സംസ്​കാരം നടത്തിയതെന്നും മകളെ അവസാനമായി അാണാനാകാതെ അമ്മ കരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.