അശോക് ഗെഹ് ലോട്ടും സചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു

ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും ഉപമുഖ്യമന്ത്രിയായി സചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്ത് അധിക ാരമേറ്റു. ജയ്പുരിലെ ചരിത്ര പ്രസിദ്ധമായ ആൽബർട്ട് ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ഇരുവർക്കും സത്യവാചകം ചൊല്ലി കൊടുത്തു.

67കാരനായ അശോക് ഗെഹ് ലോട്ട് മൂന്നാം തവണയാണ് രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിൽ എത്തുന്നത്. ജോധ്പുർ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ വിജയിച്ച് ഗെഹ് ലോട്ട് ലോക്സഭയിലെത്തിയിട്ടുണ്ട്. ഇത്തവണ സർദാർപുര നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

41കാരനായ സചിൻ പൈലറ്റ് നിലവിൽ രാജസ്ഥാൻ പി.സി.സി അധ്യക്ഷനാണ്. 2004, 2009 കാലങ്ങളിൽ ദൗസ, അജ്മീർ എന്നീ സീറ്റുകളിൽ നിന്ന് വിജയിച്ച് ലോകസഭാംഗമായിട്ടുണ്ട്. നിലവിൽ ടോങ്കിൽ നിന്നാണ് സചിൻ നിയമസഭയിലെത്തിയത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ പ്രധാനമന്ത്രി ദേവഗൗഡ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധരാ രാജെ, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല, എൽ.ജെ.ഡി നേതാവ് ശരദ് യാദവ്, മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ആർ.എസ്.പി നേതാവ് എം.കെ പ്രേമചന്ദ്രൻ അടക്കമുള്ളവർ പങ്കെടുത്തു. എന്നാൽ, ബി.എസ്.പി നേതാവ് മായാവതിയും എസ്.പി നേതാവ് അഖിലേഷ് യാദവും ചടങ്ങിൽ പങ്കെടുത്തില്ല.

Tags:    
News Summary - Ashok Gehlot and Pilot Take Oath in Rajasthan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.