ബിഹാറിൽ അശോക് ചൗധരി പുതിയ വിദ്യാഭ്യാസ മന്ത്രി

പട്‌ന: നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ അശോക് ചൗധരിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. നിലവില്‍ കെട്ടിനിര്‍മാണവുമായി ബന്ധപ്പെട്ട് ചുമതലയുള്ള മന്ത്രിയായിരുന്നു. മേവലാല്‍ ചൗധരി രാജിവച്ച ഒഴിവിലേക്കാണ് അശോകിന് വിദ്യാബ്യാസ വകുപ്പ് ലഭിച്ചത്.

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് ജെ.ഡി.യു അംഗമായ മേവ്‌ലാല്‍ ചൗധരി രാജി വെച്ചത്. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മേവ്‌ലാലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം സ്വയം സ്ഥാനമൊഴിഞ്ഞത്.

ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് മേവ്‌ലാലിനെതിരായ ആരോപണം. നവംബര്‍ 16നാണ് മേവലാല്‍ അടക്കമുള്ള 14 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായത്. 



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.