ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വിജയമെന്ന് മഹാസഖ്യം ആക്ഷേപിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ കുത്തൊഴുക്കിനിടയിലും അഞ്ച് സീറ്റുകൾ നേടി 2020ലെ ജയം അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യാ മജ് ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ നിലനിർത്തി.
2020ൽ പട്ടം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച് ആർ.ജെ.ഡിയിലേക്ക് കൂറുമാറിയവർക്കുള്ള മറുപടി കൂടിയായി എം.ഐ.എമ്മിന്റെ വൻ ഭൂരിപക്ഷത്തോടെയുള്ള അഞ്ച് സീറ്റ് നേട്ടം.
സീമാഞ്ചലിലെ അമോറിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് അഖ്തറുൽ ഈമാൻ 38,928 വോട്ടിന്റെയും ജോകിഹാട്ടിൽ മുഹമ്മദ് മുർശിദ് ആലം 28,803 വോട്ടിന്റെയും ബഹാദൂർഗഞ്ചിൽ മുഹമ്മദ് തൗസീഫ് ആലം 28,726 വോട്ടിന്റെയും കൊച്ചാദാമനിൽ മുഹമ്മദ് സർവർ ആലം 23,021 വോട്ടിന്റെയും ബായിസിയിൽ ഗുലാം സർവർ 27,251 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.