'നെതന്യാഹു പിശാച്'; മോദി ഗസ്സയെ പിന്തുണക്കണം -ഉവൈസി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗസ്സയെ പിന്തുണക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഗസ്സക്ക് സഹായം നൽകാൻ മോദി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ ഫലസ്തീനൊപ്പം ചേർന്ന് നിൽക്കുന്നത് തുടരുമെന്ന് ഉവൈസി പറഞ്ഞു.

ധീരമായി പോരാടുന്ന ഗസ്സയിലെ ജനങ്ങൾക്ക് സല്യൂട്ട്. നെതന്യാഹു ഒരു പിശാചും യുദ്ധക്കുറ്റവാളിയുമാണെന്ന് ഉവൈസി പറഞ്ഞു. ഫലസ്തീനെ പിന്തുണക്കുന്നവർക്കെതിരെ കേസെടുക്കുന്ന ഒരു മുഖ്യമന്ത്രിയുള്ള രാജ്യമാണ് നമ്മുടേത്. ഞാൻ അഭിമാനപൂർവം ഫലസ്തീൻ പതാകയും ഇന്ത്യയുടെ ത്രിവർണ്ണ പതാകയും ഒരുമിച്ച് ധരിച്ചിട്ടുണ്ട്. ഫലസ്തീനൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീൻ എന്നത് ഒരു മുസ്‍ലിം വിഷയം മാത്രമല്ല. ഇത് ഒരു മാനുഷിക വിഷയമാണെന്നും അസദുദ്ദീൻ ഉവൈസി പറഞ്ഞു. നേരത്തെ ഫലസ്തീനെ പിന്തുണച്ച് സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ഇസ്രായേൽ അനുകൂല നിലപാട് തുടക്കം മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നത്.

Tags:    
News Summary - Asaduddin Owaisi calls Israel PM ‘a devil’, urges PM Modi to stand with Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.