വാക്​സിൻ ക്ഷാമം രൂക്ഷം; വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി മഹാരാഷ്​ട്ര

മുംബൈ: വാക്​സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന്​ മഹാരാഷ്​ട്രയുടെ പല പ്രദേശങ്ങളിലും വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. സതാര ജില്ലയിൽ വാക്​സിൻ ഇല്ലാത്തതിനെ തുടർന്ന്​ വിതരണം നിർത്തിവെച്ചതായി ജില്ല പരിഷത്​ ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫീസർ വിനയ്​ ഗൗഡ പറഞ്ഞു. ഇതുവരെ 45 വയസിന്​ മുകളിലുള്ള 2.6 ലക്ഷം പേർക്ക്​ മാത്രമാണ്​ കോവിഡ്​ വാക്​സിന്‍റെ ഒരു ഡോസെങ്കിലും നൽകിയത്​.

പൻവേലിലും വാക്​സിൻ വിതരണം നിർത്തിവെച്ചിട്ടുണ്ട്​. വാക്​സിൻ ക്ഷാമത്തെ തുടർന്നാണ്​ വിതരണം നിർത്തിവെച്ചതെന്ന്​ പൻവേൽ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പറഞ്ഞു. പൂണെയിലെ 100ഓളം വാക്​സിൻ വിതരണ കേന്ദ്രങ്ങളിൽ ക്ഷാമത്തെ തുടർന്ന്​ വിതരണം നിർത്തിവെച്ചുവെന്ന്​ എൻ.സി.പി നേതാവ്​ സുപ്രിയ സുലെ ട്വീറ്റ്​ ചെയ്​തു.

നേരത്തെ മഹാരാഷ്​ട്രയിൽ വാക്​സിൻ ക്ഷാമമുണ്ടെന്ന പരാതിയുമായി മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ രംഗത്തെത്തിയിരുന്നു. അതേസമയം, വാക്​സിൻ വിതരണത്തിൽ പ്രശ്​നങ്ങളില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്‍റെ നിലപാട്​.

Tags:    
News Summary - As Maharashtra Flags Vaccine Shortage, Pune, Satara, Panvel Centres Shut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.