ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ നിർണായക യോഗങ്ങൾ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർണായകമായ മൂന്ന് യോഗങ്ങളിലാണ് പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുക. വിഡിയോ കോൺഫറൻസിലൂടെയാവും മോദി യോഗത്തിൽ പങ്കെടുക്കുക.
രാവിലെ 9 മണിക്ക് കോവിഡുമായി ബന്ധപ്പെട്ട പതിവ് അവലോകന യോഗമുണ്ടാകും. രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്തുകയാണ് യോഗത്തിന്‍റെ ലക്ഷ്യം. 10 മണിക്ക് കോവിഡ് അതിരൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി ചർച്ച നടത്തും. ഉച്ചക്ക് 12.30ന് രാജ്യത്തെ പ്രമുഖ ഓക്സിജൻ നിർമാതാക്കളുമായി ചർച്ച നടത്തും. ഓക്സിജൻ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.
കോവിഡ് അതിവേഗം രാജ്യത്ത് പടരുേമ്പാഴും പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ റദ്ദാക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകാൻ മോദി തയാറായിരുന്നില്ല. വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലി മോദി റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.