സ്വാതി മലിവാൾ, അരവിന്ദ് കെജ്രിവാൾ

സ്വാതി മലിവാളിന്റെ പരാതി: കെജ്രിവാളിന്റെ മാതാപിതാക്കളെ ഇന്ന് ചോദ്യം ചെയ്തേക്കും

ന്യൂഡൽഹി: എ.എ.പി രാജ്യസഭാ എം.പി സ്വാതി മലിവാളിന്റെ പരാതിയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മാതാപിതാക്കളെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും. കെജ്രിവാളിന്റെ പേഴ്സൽ അസിസ്റ്റന്റ് ബൈഭവ് കുമാർ, മുഖ്യമന്ത്രിയുടെ വസതിയിൽവെച്ച് തന്നെ കൈയേറ്റം ചെയ്തെന്നാണ് സ്വാതി മലിവാളിന്റെ പരാതി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബൈഭവ് നിലവിൽ ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലാണ്. കെജ്രിവാളിന്റെ ഭാര്യ സുനിതയെയും ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുണ്ട്.

കേസിന് രണ്ടു വശമുണ്ടെന്നും പൊലീസ് വസ്തുനിഷ്ഠമായി അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ ദിവസം കെജ്രിവാൾ പ്രതികരിച്ചു. അസുഖബാധിതരായ തന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നതിനെ എതിർത്തും കെജ്രിവാൾ രംഗത്തുവന്നിരുന്നു. അതേസമയം കേസന്വേഷിക്കുന്ന പ്രത്യേക സംഘം മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരിൽനിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്തു.

മേയ് 13ന് കെജ്രിവാളിനെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയ തന്നെ അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് ബൈ​ഭ​വ് കു​മാ​ർ മർദിച്ചുവെന്നായിരുന്നു സ്വാതി മലിവാളിന്‍റെ പരാതി. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ ഒരു പ്രകോപനവുമില്ലാതെ ഏഴെട്ടു തവണ കരണത്തടിക്കുകയും മുടി ചുരുട്ടിപ്പിടിച്ച് തറയിലൂടെ വലിച്ചിഴച്ച് വയറ്റിലും നെഞ്ചത്തും ഇടുപ്പിലും ചവിട്ടുകയും ചെയ്തെന്ന് സ്വാതി പരാതിയിൽ പറയുന്നു. 

Tags:    
News Summary - Arvind Kejriwal's parents to be questioned today in Swati Maliwal case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.