എം.എൽ.എമാർ തനിക്കൊപ്പം തന്നെയെന്ന് കെജ്രിവാൾ; സഭയിൽ ഇന്ന് വിശ്വാസം തേടും

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ആപ്പ് എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി ശ്രമം നടത്തുന്നതിനിടെ നിയമസഭയിൽ വിശ്വാസം തെളിയിക്കാൻ അരവിന്ദ് കെജ്രിവാൾ. എം.എൽ.എമാർ തനിക്കൊപ്പം തന്നെയാണെന്ന് തെളിയിക്കുന്നതിനാണ് കെജ്രിവാൾ ഇന്ന് വിശ്വാസവോട്ട് തേടുന്നത്. പാർട്ടി മാറുന്നതിന് ബി.ജെ.പി തന്റെ എം.എൽ.എമാർക്ക് ഓരോരുത്തർക്കും 20 കോടി വീതമാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ​കെജ്രിവാൾ ആരോപിച്ചു.

കഴിഞ്ഞ ആഴ്ച കെജ്രിവാളിന്റെ വീട്ടിൽ നടന്ന എം.എൽ.എമാരുടെ യോഗത്തിൽ 62 എം.എൽ.എമാരിൽ 53 പേരും നേരിട്ടെത്തുകയും മറ്റുള്ളവർ വിഡിയോ കോൺഫറൻസിലൂടെ പങ്കുചേരുകയും ചെയ്തിരുന്നു. യോഗത്തിന് ശേഷം മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ പ്രാർഥന നടത്തി. 40 എം.എൽ.എമാരെ ബി.ജെ.പി ആപ്പിൽ നിന്ന് അടർത്താൻ ശ്രമിച്ചെങ്കിലും ഒരാളെപ്പോലു​ം അവർക്ക് ​കൊണ്ടുപോകാൻ സാധിച്ചില്ലെന്നതിൽ സന്തോഷവാനാണെന്ന് പ്രാർഥനക്ക് ശേഷം കെജ്രിവാൾ പറഞ്ഞിരുന്നു. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും കർണാടകയിലെയും പോലെ ഓപ്പറേഷൻ താമരയിലൂടെ ഡൽഹി സർക്കാറിനെയും തള്ളിയിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചു.

എ.എ.പി വിടുകയാണെങ്കിൽ എല്ലാ കേസുകളും ഒഴിവാക്കിത്തരാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തതായി ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോപിച്ചിരുന്നു. 

Tags:    
News Summary - Arvind Kejriwal To Take Majority Test Today to Prove All AAP MLAs With Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.