സത്യപ്രതിജ്ഞ​ക്ക്​ പ്രധാനമന്ത്രിയെ ക്ഷണിച്ച്​ കെജ്​രിവാൾ

ന്യൂഡൽഹി: സത്യപ്രതിജ്ഞ ചടങ്ങിലേക്ക്​ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്​ അരവിന്ദ്​ കെജ്​രിവാൾ. ഞായറാ ഴ്​ച രാംലീല മൈതാനത്താണ്​ മൂന്നാം എ.എ.പി സർക്കാറി​​െൻറ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ചടങ്ങിൽ 51 കാരനായ അരവിന്ദ്​ കെജ്​രിവാൾ വീണ്ടും ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേൽക്കും.

പ്രധാനമന്ത്രിയെ​ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പ​​ങ്കെടുക്കുമോ എന്ന കാര്യം അറിയിച്ചിട്ടില്ല.

മറ്റ്​ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ രാഷ്​ട്രീയ നേതാക്കളെയോ സത്യപ്രതിജ്ഞ ചടങ്ങിലേക്ക്​ ക്ഷണിക്കുന്നില്ലെന്ന്​ എ.എ.പി ഡൽഹി യൂനിറ്റ്​ കൺവീനർ ഗോപാൽ റായ്​ നേരത്തെ അറിയിച്ചിരുന്നു. എ.എ.പിയിലും കെജ്​രിവാളിലും വിശ്വാസമർപ്പിച്ച ഡൽഹിയിലെ ജനങ്ങൾക്കൊപ്പമാണ്​ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയെന്നും ഗോപാൽ റായ്​ വ്യക്തമാക്കിയിരുന്നു.

ഡൽഹിയിലെ 70 സീറ്റുകളിൽ 62 എണ്ണവും തൂത്തുവാരിയാണ്​ എ.എ.പി വീണ്ടും അധികാരത്തിലെത്തിയത്​. മന്ത്രിസഭയിൽ അതിഷി, രാഘവ്​ ഛദ്ദ തുടങ്ങിയ പുതുമുഖങ്ങളുമുണ്ടാകുമെന്ന്​ സൂചനയുണ്ട്​.

Tags:    
News Summary - Arvind Kejriwal Invites PM Modi To His Swearing-In On Sunday - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.