ബീഫ്​ നിരോധനത്തെ എതിർത്ത്​ ബി.ജെ.പി മുഖ്യമന്ത്രി

ഇറ്റാനഗർ: കേന്ദ്രസർക്കാറി​​െൻറ കശാപ്പ്​ നിരോധനത്തെ എതിർത്ത്​ അരുണാചൽ  മുഖ്യമന്ത്രി പേമ ഖണ്ഡു. വ്യക്​തിപരമായി താൻ ബീഫ്​ കഴിക്കുന്ന ആളാണ്​. വടക്ക്​ കിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം പേരും ബീഫ്​ കഴിക്കുന്നവരാണ്​. അരുണാചലിലെ ബി.ജെ.പി നേതൃത്വം ബീഫ്​ നിരോധനത്തെ പിന്തുണക്കുന്നില്ല. കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ മാറ്റം വരുത്തുമെന്നാണ്​ പ്രതീക്ഷയെന്നും പേമ ഖണ്ഡു പറഞ്ഞു.

 സർക്കാറി​​െൻറ കശാപ്പ്​ നിരോധനത്തിനെതിരെ കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വടക്ക്​-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കടുത്ത എതിർപ്പാണ്​ ഉയരുന്നത്​. ഇയൊരു സാഹചര്യത്തിൽ കശാപ്പ്​ നിരോധനത്തിനെതിരെ പാളയത്തിൽ നിന്ന്​ തന്നെ എതിർപ്പുണ്ടാവുന്നത്​ ബി.ജെ.പിക്ക്​ സൃഷ്​ടിക്കുന്ന വെല്ലുവിളി ചില്ലറയല്ല.

Tags:    
News Summary - arunajal chief minister statemet about beef ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.