അപകീർത്തി കേസ്: കെജ്രിവാളിന്‍റെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയ അപകീർത്തി കേസിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. പട്യാല ഹൗസ് കോടതിയിൽ ജെയ്റ്റ്ലി സമർപ്പിച്ച ഹരജി തള്ളണമെന്ന കെജ് രിവാളിന്‍റെ ആവശ്യമാണ് കോടതി നിരാകരിച്ചത്. ഒരു സംസ്ഥാന മുഖ്യമന്ത്രിയെ സുപ്രീംകോടതി സംരക്ഷിക്കേണ്ടതുണ്ടെന്ന് കെജ് രിവാളിനെ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ റാം ജെത് മലാനി വാദിച്ചു.

എന്നാൽ, രേഖകളിലില്ലാത്ത ഒരു പിന്തുണയും നൽകാൻ കോടതിക്ക് സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരു രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യാൻ പൊതുജനത്തിന് സാധിക്കില്ലേ എന്ന് വാദത്തിനിടെ ജെത് മലാനി കോടതിയോട് ചോദിച്ചു.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടാണ് അരുൺ ജെയ്‌റ്റ്ലി ഹരജി നൽകിയത്. അരവിന്ദ് കെജ്‌രിവാളിനും ആം ആദ്‌മി പാര്‍ട്ടി നേതാക്കളായ അശുതോഷ്, കുമാര്‍ വിശ്വാസ്, സഞ്‌ജയ് സിങ്, രാഘവ് ഛദ്ദ എന്നിവര്‍ക്കും എതിരെയായിരുന്നു ഹരജി.

1999-2013 കാലയളവില്‍ ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) അധ്യക്ഷനായിരുന്ന കാലത്ത് നടന്ന പണം തിരിമറിയിലും അപഹരണത്തിലും ജെയ്റ്റ്ലിക്ക് പങ്കുണ്ടെന്നായിരുന്നു എ.എ.പി ആരോപണം. അസോസിയേഷന്‍ 24 കോടി രൂപ വകയിരുത്തിയ സ്റ്റേഡിയത്തിന് 114 കോടി രൂപ ചെലവിട്ടെന്ന് വാര്‍ത്താസമ്മേളനം നടത്തിയാണ് എ.എ.പി നേതാക്കള്‍ ആരോപിച്ചത്.

Tags:    
News Summary - Arun Jaitley's Defamation Cases Against Arvind Kejriwal To Continue: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.