സച്ചാര്‍ റിപ്പോര്‍ട്ടിന് 10 വയസ്സ്; മുസ്ലിം പ്രാതിനിധ്യം പഴയപടി

ന്യൂഡല്‍ഹി: മുസ്ലിം പിന്നാക്കാവസ്ഥയുടെ ദയനീയനില വരച്ചുകാട്ടിയ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വെച്ചിട്ട് 10 വര്‍ഷം തികഞ്ഞിട്ടും കാര്യങ്ങളില്‍ മാറ്റമില്ല. മാത്രമല്ല, സച്ചാര്‍ റിപ്പോര്‍ട്ടിന് ശേഷമുള്ള ദശകക്കാലത്തില്‍ പൊലീസില്‍ ഉള്‍പ്പെടെ മുസ്ലിം പ്രാതിനിധ്യം കുറയുകയും ചെയ്തു. 2005ലെ കണക്ക് പ്രകാരം രാജ്യത്ത് പൊലീസില്‍ മുസ്ലിം പ്രാതിനിധ്യം 7.63 ശതമാനമായിരുന്നു. 2013ലെ കണക്ക് പ്രകാരം ഇത് 6.27 ആയി കുറഞ്ഞു.  

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊലീസ് സേനയിലെ മതം തിരിച്ചുള്ള കണക്ക് പരസ്യപ്പെടുത്തുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ഐ.എ.എസ്/ഐ.പി.എസ് ഉള്‍പ്പെടെയുള്ള മേഖലകളിലെ മുസ്ലിം പ്രാതിനിധ്യം നാമമാത്രമാണെന്ന സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയ അവസ്ഥക്ക് ഇപ്പോഴും മാറ്റമില്ല. 2006ല്‍ ഐ.പി.എസിലെ മുസ്ലിം പ്രാതിനിധ്യം നാലു ശതമാനമായിരുന്നത് 2016ലത്തെുമ്പോള്‍ 3.19 ശതമാനമായി കുറഞ്ഞു. സര്‍വിസ് പ്രമോഷനിലൂടെ ഐ.പി.എസിലത്തെിലത്തെുന്ന മുസ്ലിം പൊലീസ് ഓഫിസര്‍മാരുടെ എണ്ണത്തിലുണ്ടായ കുറവാണിതിന് കാരണം.  

ഐ.എ.എസിലെ മുസ്ലിം പ്രാതിനിധ്യത്തില്‍ വര്‍ധനയുണ്ടെങ്കിലും നാമമാത്രമാണ്.  2006ല്‍ ഐ.എ.എസിലെ മുസ്ലിം പ്രാതിനിധ്യം മൂന്ന് ശതമാനമായിരുന്നത് 2016ലെ കണക്ക് പ്രകാരം 3.32 ശതമാനമാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരിലെ മുസ്ലിം പ്രാതിനിധ്യം 2006-07 കാലത്ത് 6.93 ശതമാനം ആയിരുന്നത് 2014-15 ആയപ്പോള്‍ 8.57 ആയി ഉയര്‍ന്നിട്ടുണ്ട്.  അതേസമയം, ആളോഹരി വരുമാനത്തിന്‍െറയും ചെലവ് ശേഷിയുടെയും കാര്യത്തില്‍ രാജ്യത്തെ മുസ്ലിംകള്‍ മറ്റ് സമുദായങ്ങളെ അപേക്ഷിച്ച്  ഏറെ പിന്നിലാണ്.  

ആളോഹരി പ്രതിമാസ ചെലവുശേഷിയുടെ കണക്കില്‍ ദേശീയ ശരാശരി  1128 രൂപയാണ്. മുസ്ലിംകളുടേത് 980 രൂപ മാത്രമാണ്.   പട്ടികജാതി വിഭാഗത്തെക്കാള്‍ പിന്നാക്കമാണ് രാജ്യത്ത് പലേടത്തും മുസ്ലിംകളുടെ നിലയെന്ന് ചൂണ്ടിക്കാട്ടിയ സച്ചാര്‍ കമ്മിറ്റി, രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു.

Tags:    
News Summary - article about sachar committe report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.